08:59pm 04 September 2026
NEWS
പുലിയൂർ പഞ്ചായത്ത് ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള സമയ പരിധി 2026 ജൂലൈ 13 ന് അവസാനിക്കുന്നു
04/07/2026  05:34 PM IST
NILA
പുലിയൂർ പഞ്ചായത്ത് ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള സമയ പരിധി 2026 ജൂലൈ 13 ന് അവസാനിക്കുന്നു

പുലിയൂർ : 1969 ലെ ജനന- മരണ രജിസ്ട്രേഷൻ സെക്ഷൻ (14), 1999 –ലെ ജനന-മരണ  ചട്ടം(10) എന്നിവ പ്രകാരം ജനനം / രജിസ്ട്രേഷൻ നടന്ന് 15 വർഷത്തിനകം ജനന രജിസ്റ്ററിൽ പേര് ചേർക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇത്തരത്തിൽ പേര് ചേർക്കുന്നതിനുള്ള സമയ പരിധി സർക്കാർ പലതവണ ദീർഘിപ്പിച്ച് നല്കിയിരുന്നതുമാണ്. ഇപ്രകാരം ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള സമയ പരിധി 2026 ജൂലൈ 13 ന് അവസാനിക്കുന്ന സാഹചര്യത്തിൽ പുലിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടന്ന ജനനങ്ങളുടെ രജിസ്ട്രേഷനിൽ ഇനിയും പേര് ചേർക്കുവാനുള്ളവർ  പ്രസ്തുത തീയതിക്കകം പേര് ചേർക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന് ജനന-മരണ രജിസ്ട്രാർ കൂടിയായ സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.